ADVERTISEMENT

തിരുവനന്തപുരം∙ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നടത്തിയ പ്രതികരണം അപക്വവും മനുഷ്യത്വരഹിതവുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒരാളെ അപകടത്തിൽ കാണാതായപ്പോഴും രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവിന്‍റെ ശ്രമമെന്നും ശിവൻകുട്ടി ആരോപിച്ചു. 

കാണാതായ ആളെ കണ്ടെത്താൻ  സംസ്ഥാന സർക്കാർ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. അപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് ആ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാത്ത പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്താണ് അപകടം നടന്നത്. അവിടെ തിരുവനന്തപുരം കോർപറേഷന്റെയോ സംസ്ഥാന സർക്കാരിന്റെയോ ഇടപെടലുകൾക്ക് റെയിൽവേ അനുവാദം നൽകിയിട്ടില്ല. യാതൊരു സുരക്ഷയും ഇല്ലാതെയാണ് റെയിൽവേയുടെ കരാറുകാരൻ തൊഴിലാളികളെ ശുചീകരണ പ്രവർത്തനത്തിന്  ഉപയോഗപ്പെടുത്തിയതെന്നും ശിവൻകുട്ടി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആവതെല്ലാം രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുണ്ട്. കേരളമാകെ ദുഃഖത്തോടെ കണ്ട ഒരു സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായാണ് പ്രതിപക്ഷ നേതാവ്  ഉപയോഗപ്പെടുത്തുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം. മന്ത്രി വീണാ ജോർജിനെ അടക്കം കുറ്റപ്പെടുത്താനാണ്  ഈ ദുരന്തസമയത്തും പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് എന്നത് അപലപനീയമാണെന്നും ശിവൻകുട്ടി പറഞ്ഞു.

English Summary:

Sivankutty Slams Opposition Leader for 'Immature and Inhumane' Response to Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com