ADVERTISEMENT

ജയ്​പുർ∙ റെയിൽവേ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടയിൽ ട്രെയിൻ വന്നതിനെ തുടർന്ന് പാലത്തിൽ നിന്ന് താഴേക്ക് ചാടി നവദമ്പതികൾ.  രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലായിരുന്നു സംഭവം. ചിത്രങ്ങളെടുക്കാനാണ് ഹരിമാലി സ്വദേശികളായ രാഹുൽ മേവാഡയും (22), ഭാര്യ ജാൻവിയും (20) ജോഗ്മണ്ടി റെയിൽവേ പാലത്തിൽ കയറിയത്. എന്നാൽ ഇവർ പാലത്തിൽ നിൽക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ എത്തുകയായിരുന്നു.

ട്രെയിൻ പതുക്കെയാണ് വന്നിരുന്നതെങ്കിലും പാലത്തിൽ നിന്നിരുന്ന ദമ്പതികൾ താഴേക്കു ചാടി. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്. ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിൻ നിർത്തി. തുടർന്ന് വീണു കിടന്നിരുന്ന ദമ്പതികളെ ഗാർഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ദമ്പതികൾ താഴേക്കു ചാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

വീഴ്ചയിൽ പരുക്കേറ്റ ദമ്പതികളെ ആദ്യം ട്രെയിനിൽ ഫുലാദ് റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജാൻവിയെ പാലിയിലെ ആശുപത്രിയിലും രാഹുലിനെ ജോധ്പുരിലെ എയിംസിലും പ്രവേശിപ്പിച്ചു. ദമ്പതികൾക്കൊപ്പം എത്തിയ ബന്ധുക്കളാണ് ഇവർ താഴേയ്ക്കു ചാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഗോറാം ഘട്ട് സന്ദർശിക്കാനായിരുന്നു ദമ്പതികൾ ബന്ധുക്കൾക്കൊപ്പം ഇവിടേക്ക് എത്തിയത്.

English Summary:

Newlyweds’ Photo Session Turns Perilous on Jogmandi Bridge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com