ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിലെ ജിരിബാം ജില്ലയിലുണ്ടായ ആക്രമണത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശി അജയ് കുമാർ ഝായാണ് മരിച്ചത്. കലാപം നടക്കുന്ന ജിരിബാമിലെ മോങ്ബങ് ഗ്രാമത്തിലാണ് സംഭവം. കുക്കി സായുധസംഘം ജവാനുനേരെ വെടിയുതിർക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. മറ്റൊരു പൊലീസുകാരനും പരുക്കേറ്റിട്ടുണ്ട്.  ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്തു.

കുക്കി– മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന മണിപ്പുരിൽ ഒട്ടേറെപ്പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 67,000 പേർ ഭവനരഹിതരായി. ജവാനെതിരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പറഞ്ഞു.

English Summary:

CRPF soldier killed in attack in Manipur's Jiribam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com