‘ഞാനും ശ്രമിച്ചതാണ്, അവർ സമ്മതിച്ചില്ല; ജോയിയുടെ മരണത്തിന് ഉത്തരവാദി റെയിൽവേ’
Mail This Article
×
ആലപ്പുഴ∙ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയി മുങ്ങി മരിച്ചതിന് ഉത്തരവാദി റെയിൽവേയെന്നു മന്ത്രി വി.ശിവൻകുട്ടി. റെയിൽവേ ലൈനുകൾക്ക് അടിയിലൂടെയാണു തോട് ഒഴുകുന്നത്. ഇവിടെ ഒന്നും ചെയ്യാൻ റെയിൽവേ സമ്മതിക്കില്ല. 1995ൽ മേയറായിരുന്നപ്പോൾ താനും ശ്രമിച്ചതാണ്. എന്നാൽ അവർ സമ്മതിച്ചില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
ട്രെയിനുകളിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും തള്ളുന്നത് ആമയിഴഞ്ചാൻ തോട്ടിലാണ്. ജോയിയുടെ കുടുംബത്തിനു റെയിൽവെ പരമാവധി നഷ്ടപരിഹാരം നൽകണം. മാലിന്യം നീക്കാൻ റെയിൽവെ നടപടിയെടുക്കണം. സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകുന്നതു ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കും. മഴക്കാലപൂർവ ശുചീകരണം നടന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും മന്ത്രി പറഞ്ഞു.
English Summary:
V.Sivankutty Blamed Railway for Joy's death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.