ADVERTISEMENT

റാഞ്ചി∙ ചില ആളുകൾ ഭഗവാൻ ആവാൻ ആഗ്രഹിക്കുന്നുവെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു നേരെയാണ് മോഹൻ ഭാഗവതിന്റെ ഒളിയമ്പ്. ചില ആളുകൾക്ക് സൂപ്പർമാൻ ആകാനും പിന്നീട് ഭഗവാനാകാനുമാണ് ആഗ്രഹം. ഭഗവാനായാൽ പിന്നെ വിശ്വരൂപം തന്നെയാകണമെന്നും അവിടെ അവസാനിക്കുമോ എന്ന് അറിയില്ലെന്നും. ജാർഖണ്ഡിലെ ബിഷ്ണുപുരിൽ ലെവൽ വർക്കർ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘‘പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും. എന്നാൽ ഭഗവാൻ പറയുന്നു താൻ വിശ്വരൂപം തന്നെയാണെന്ന്. അതിലും വലുതു വേറെയുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’’ – മോഹൻ ഭാഗവത് പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ആർഎസ്എസും ബിജെപിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന ആരോപണങ്ങൾക്കു പുറകേയാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പുറകേ അഹങ്കാരമാണ് ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതെന്ന ആർഎസ്എസ് പ്രതികരണവും കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

English Summary:

BJP-RSS Relations Under Scrutiny After Bhagwat’s Recent Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com