ADVERTISEMENT

പട്ന∙ നീറ്റ് – യുജി ചോദ്യപേപ്പർ ചോർത്തൽ കേസിൽ പട്ന എയിംസിലെ നാലു മെഡിക്കൽ വിദ്യാർഥികളെ സിബിഐ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നടപടി. എയിംസ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയ സിബിഐ സംഘം ഈ വിദ്യാർഥികളുടെ ലാപ്ടോപും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവരുടെ മുറികൾ പൂട്ടി മുദ്രവച്ചു. 

കേസിൽ അറസ്റ്റിലായ പങ്കജ് കുമാർ, രാജ്കുമാർ സിങ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് എയിംസ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. ജാർഖണ്ഡ് ഹസാരിബാഗിലെ പരീക്ഷാകേന്ദ്രത്തിൽ നിന്നു ചോദ്യപേപ്പർ മോഷ്ടിച്ചതു പങ്കജ് കുമാറും രാജ്കുമാർ സിങും ചേർന്നാണെന്നു സിബിഐ കരുതുന്നു. ചോദ്യപേപ്പർ ചോർത്തലിന്റെ മുഖ്യ സൂത്രധാരനായ രാകേഷ് രഞ്ജനെ നളന്ദയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇതിനകം 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

English Summary:

Patna AIIMS Students Taken by CBI Over NEET-UG Paper Leak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com