ADVERTISEMENT

തിരുവനന്തപുരം∙ കാട്ടാക്കടയിൽ സ്ത്രീയെയും പുരുഷനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലയ്ക്കൽ ഞാറവിള വീട്ടിൽ പ്രമോദ് (35), സുഹൃത്ത് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ റീജ (45) എന്നിവരാണ് മരിച്ചത്.

പ്രമോദ് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. റീജ കൈയിലും കഴുത്തിലും മുറിവേറ്റ് കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും പ്രമോദ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു. റീജയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

കൂലിപ്പണിക്കാരനാണ് പ്രമോദ്. കളക്ഷന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചു വരികയാണ് റീജ. റീജയ്ക്ക് രണ്ടു മക്കളുണ്ട്. റീജയെ കാണാനില്ലെന്നു കാട്ടാക്കട സ്റ്റേഷനില്‍ റീജയുടെ മക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം റീജ, പ്രമോദിന്‍റെ വീട്ടില്‍ സ്ഥിരമായി എത്താറുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കിയ മൊഴി. പൊലീസ് അന്വേഷണമാരംഭിച്ചു.

English Summary:

Woman and Man Found Dead in Kattakkada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com