ADVERTISEMENT

കോഴിക്കോട് ∙ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ്പ ബാധ സ്ഥിരീകരിച്ചതിൽ ഭയം വേണ്ടെന്നും എല്ലാ മുൻകരുതൽ‌ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചതോടെ കുട്ടിയെ കൂടുതൽ ചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പുണെ വൈറോളജി ലാബിലെ ഫലമാണ് ഇനി വരാനുള്ളത്. നിപ്പയാണെന്ന് സ്ഥിരീകരിക്കേണ്ടത് പുണെയിലെ വൈറോളജി ലാബാണ്. ടെസ്റ്റ് ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മ‍ഞ്ചേരി മെഡിക്കൽ കോളജിൽ മുപ്പത് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. മലപ്പുറത്ത്  കൺട്രോൾ റൂം തുറന്നു. ‍ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും. ഭയപ്പെടേണ്ട കാര്യമില്ല. ടെസ്റ്റ് പോസിറ്റീവായ സ്ഥിതിക്ക് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടി വെന്റിലേറ്ററിലാണ്. ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റും. പുണെയിൽനിന്നുള്ള ഫലം ലഭിക്കാൻ ആറോ ഏഴോ മണിക്കൂറെടുക്കും. നാളെ ഉച്ചയ്ക്കു മുന്‍പായി ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻഐവി പുണെയിൽനിന്ന് പരിശോധനയ്ക്കായി മൊബൈൽ ലാബ് എത്തിക്കും. 

കുട്ടിക്കു പനിയായതിനു ശേഷം ഡോക്ടറെ കണ്ടിരുന്നു. രണ്ട് ആശുപത്രികളിൽ ചികിൽസ തേടി. അതിനു ശേഷമാണ് കോഴിക്കോട്ട് ചികിൽസയ്ക്കായി വന്നത്. ഇവിടെയുള്ളവരുടെയും സമ്പർക്കപ്പട്ടിക തയാറാക്കും. ബുധനാഴ്ച എടുത്ത സാംപിൾ പുണെയിലേക്ക് അയച്ചിരുന്നു. ഇന്ന് എടുത്ത സാംപിളും അയച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വാങ്ങിയ ആന്റിബോഡി നാളെ പുണെയിൽ നിന്നെത്തുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Precautionary Measures Enforced as Child Suspected of Nipah Virus Infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com