ADVERTISEMENT

മുംബൈ∙ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈ നാവികസേന യോക്ക്‌യാർഡിൽ അറ്റകുറ്റപണി നടക്കുന്നതിനിടെ  ഞായാറാഴ്ച വൈകുന്നേരമാണു കപ്പലിൽ തീപിടിത്തമുണ്ടായത്. ഒരാളെ കാണാതായി. 

മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. 

അപകടത്തെ തുടർന്ന് കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ്  നാവികസേനയിൽ കമ്മീഷൻ ചെയ്തത്.

English Summary:

INS Brahmaputra severely damaged in fire, Sailor Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com