ADVERTISEMENT

ന്യൂഡൽഹി∙ മിനിമം താങ്ങുവില വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ ഡൽഹിയിലേക്കു വീണ്ടും മാർച്ച് നടത്തുമെന്നു കർഷകർ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണു കർഷകരുടെ പ്രതികരണം. കർഷകർക്കു നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സ്വാമിനാഥൻ റിപ്പോർട്ട് ഉറപ്പായും നടപ്പാക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത കർഷക നേതാക്കളിൽ ഒരാളായ ജഗ്ജിത് സിങ് ദല്ലേവാൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.

മിനിമം താങ്ങുവില ഉയർത്തുക, അതിന് നിയമ പരിരക്ഷ നൽകുക തുടങ്ങിയ കർഷകരുടെ ദീർഘകാല ആവശ്യങ്ങൾ നടപ്പാക്കാൻ സ്വകാര്യ ബിൽ പാർലമെന്റ് അവതരിപ്പിക്കണമെന്നു കർഷകർ രാഹുലിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള 12 കർഷക നേതാക്കളാണു രാഹുൽ ഗാന്ധിയെ സന്ദർശിച്ചത്. കെ.സി.വേണുഗോപാൽ, ദീപേന്ദർ സിങ് ഹൂഡ, അമരീന്ദർ സിങ് രാജ വാറിങ്, സുഖ്‌വിന്ദർ സിങ് രൺധാവ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കർഷകരുടെ വിഷയം രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിക്കുമെന്നും സ്വകാര്യ ബില്ലായി വിഷയം അവതരിപ്പിക്കണമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമെന്നും അമരീന്ദർ സിങ് പറഞ്ഞു.

English Summary:

"Will March To Delhi," Say Farmers After Meeting Rahul Gandhi At Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com