ADVERTISEMENT

ന്യൂഡൽഹി∙ പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ച തുടരുന്നു.  ബജറ്റിൽ ആന്ധ്രയെയും ബിഹാറിനെയും ഒഴികെയുള്ള സംസ്ഥാനങ്ങളെ പാടെ അവഗണിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധവും തുടരുന്നുണ്ട്. അതേസമയം സഭ തടസപ്പെടുത്താതെയാണ് പ്രതിഷേധം.

ഇരുസഭകളിലും ചോദ്യോത്തര വേള തുടരുകയാണ്. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുമെന്ന് അഭ്യൂഹമുയർന്നെങ്കിലും പ്രതിപക്ഷം പങ്കെടുക്കുന്നുണ്ട്. ബജറ്റ് ചർച്ചയിൽ ആന്ധ്രയെയും ബിഹാറിനെയും അധികം വിമർശിക്കരുതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടാത്തതിനെ കേന്ദ്രീകരിച്ചായിരിക്കണം പ്രസംഗിക്കേണ്ടതെന്നും രാഹുൽ ബജറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ സംസാരിച്ച ശശി തരൂരിനെ കൂടാതെ കേരളത്തിൽനിന്ന് ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവർ ബജറ്റ് ചർച്ചയിൽ പങ്കെടുക്കും.

English Summary:

Opposition MPs to Protest Union Budget Neglects in Parliament Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com