തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
Mail This Article
×
തിരുവല്ല (പത്തനംതിട്ട) ∙ വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
വേങ്ങൽ മുണ്ടകം റോഡിൽ വെള്ളിയാഴ്ച ഒരുമണിയോടെയാണു അപകടം നടന്നതെന്നാണു പൊലീസിന്റെ പ്രഥമിക നിഗമനം. പൊലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണു കാർ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary:
Car catches fire in Tiruvalla two died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.