ADVERTISEMENT

പാലക്കാട്∙ വാട്‌സാപ് ഗ്രൂപ്പിലെ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലച്ചിത്രങ്ങളാക്കി  സമൂഹമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചതായി ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത യൂട്യൂബ് വ്ലോഗറെ തമിഴ്നാട്ടിൽനിന്ന് എത്തിയ സ്ത്രീകൾ കെട്ടിയിട്ട് തല്ലി. കോട്ടത്തറ ചന്തക്കട സ്വദേശി മുഹമ്മദലി ജിന്നയ്ക്കാണ് മര്‍ദനമേറ്റത്. സേലം, തൃച്ചി, സൂലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ വനിതകളാണ് കയ്യും കാലും കെട്ടിയിട്ട് വ്ലോഗറെ ആക്രമിച്ചത്.

മർദന വിവരമറിഞ്ഞ് അഗളി പൊലീസ് സ്ഥലത്തെത്തി. യുവാവിന് കാര്യമായി മർദനമേറ്റിരുന്നു. പൊലീസ് യുവാവിന്റെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. വസ്ത്ര വില്‍പനയുമായി ബന്ധപ്പെട്ട വാട്‌സാപ് ഗ്രൂപ്പിൽ മുഹമ്മദലി ജിന്നയും അംഗമായിരുന്നു. ഈ ഗ്രൂപ്പിൽവന്ന സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളുമാണ് മുഹമ്മദലി ജിന്ന മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി ആക്ഷേപം ഉയർന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ സമാന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇരുകൂട്ടരുടെയും പരാതിയില്‍ അഗളി പൊലീസ് കേസെടുത്തു. 

English Summary:

Women from Tamil Nadu Beat YouTube Vlogger for Morphing Images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com