ADVERTISEMENT

തിരുവല്ല (പത്തനംതിട്ട)∙ കാറിനു തീപിടിച്ച് വെന്തുമരിച്ച തുകലശേരി സ്വദേശികളായ ദമ്പതികൾക്ക് കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തിരുവല്ല ഡിവൈഎസ്പി. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.

പട്രോളിങിനിടെ 12.45ന് കാറിൽനിന്ന് തീ വരുന്നതു കണ്ടതായി ഹൈവേ പട്രോളിങ് സംഘത്തിലുണ്ടായിരുന്ന എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് തീ ആളിക്കത്തി. കാറിനുള്ളിലേക്ക് നോക്കിയപ്പോൾ മുന്നിലെ സീറ്റിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഫയർഫോഴ്സെത്തി തീ അണച്ചപ്പോഴാണ് ഒരാൾകൂടി കാറിൽ ഉണ്ടെന്നു മനസിലായതെന്നും എസ്ഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Family Issues Suspected in Car Fire Leading to Two Deaths in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com