ADVERTISEMENT

മേപ്പാടി∙ മഴയും മൂടൽമഞ്ഞും ശക്തമായ ഒഴുക്കുള്ള പുഴയും തകർന്നടിഞ്ഞ പാലവും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളി ഉയർത്തിയപ്പോൾ വടവും താൽക്കാലിക പാലവും നിർമിച്ചു രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി സൈന്യവും എൻഡിആർഎഫും. ഒപ്പം എന്തിനും തയാറായി നാട്ടുകാരും ചേർന്നു . രാവിലെ മുതൽ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ നടക്കാതെ വരികയായിരുന്നു. 

റോഡ് മുഖാന്തരമോ മറ്റുവഴികളിലൂടെയോ ദുരന്ത സ്ഥലത്തെത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യമായതു രക്ഷാദൗത്യമായി കണക്കാക്കുന്നത് എയർലിഫ്റ്റിങ്ങാണ്. എന്നാൽ വയനാട് ദുരന്തത്തിൽ മഴയും മൂടൽമഞ്ഞും ഉൾപ്പെടെ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാദൗത്യത്തിനു കാലാവസ്ഥ രാവിലെ മുതൽ തന്നെ തടസ്സം സൃഷ്ടിച്ചിരുന്നു. ഒടുവിൽ കാലാവസ്ഥ അൽപം അനുകൂലമായ വൈകിട്ട് അഞ്ചരയോടെയാണ് എയർഫോഴ്സ് ഹെലികോപ്റ്റർ രക്ഷാദൗത്യത്തിനായി അതിസാഹസികമായി ചൂരൽമലയിൽ വന്നിറങ്ങിയത്. ഹെലികോപ്റ്ററിന് ഇറങ്ങാൻ തടസ്സം സൃഷ്ടിക്കുന്ന പാറകളും ഹൈടെൻഷൻ കേബിളുകളും മറ്റുമുള്ള മലമ്പ്രദേശത്താണ് അതിസാഹസികമായി ഹെലികോപ്റ്റർ പറന്നിറങ്ങിയത്. 

ചൂരൽമലയിൽനിന്നു പരുക്കേറ്റവരെയാണ് ഹെലികോപ്റ്ററിലൂടെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അസ്തമയത്തിനുശേഷമുള്ള ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനത്തിനു നിയന്ത്രണങ്ങളുള്ളതായി റിട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡ് പൈലറ്റ് ദേവരാജ് ഇയ്യാനി പറയുന്നു. ഹൈറേഞ്ച് മേഖലകളിൽ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം നടത്തുമ്പോൾ പൈലറ്റിനുണ്ടാകുന്ന കാഴ്ചക്കുറവ് ഉൾപ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് അത്തരം നിയന്ത്രണങ്ങൾ.

English Summary:

Wayanad Landslide Airforce and Army Rescue Operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com