ADVERTISEMENT

തിരുവനന്തപുരം∙ 2023ല്‍ ഐഎസ്ആര്‍ഒ ദേശീയതലത്തില്‍ തയാറാക്കിയ മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങളുടെ പട്ടികയില്‍, ഉരുള്‍പൊട്ടലില്‍ നൂറുകണക്കിനാളുകളുടെ ജീവന്‍ പൊലിഞ്ഞ വയനാട് 13-ാം സ്ഥാനത്ത്. ആകെ ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങി സുപ്രധാന സാമ്പത്തിക, സാമൂഹിക ഘടകങ്ങള്‍ പരിഗണിച്ചാണു പട്ടിക തയാറാക്കിയിരിക്കുന്നത്. ഉത്തരാഞ്ചലിലെ രുദ്രപ്രയാഗ് ഒന്നാമതായി. 17 സംസ്ഥാനങ്ങളിലെ 147 ജില്ലകളുടെ പട്ടികയാണ് ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ തയാറാക്കിയ ഇന്ത്യയുടെ മണ്ണിടിച്ചില്‍ അറ്റ്‌ലസില്‍ ഉള്ളത്. 

തൃശൂര്‍ മൂന്നാം സ്ഥാനത്തും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ യഥാക്രമം 5, 7, 10 സ്ഥാനങ്ങളിലുമുണ്ട്. ഇടുക്കി 18-ാം സ്ഥാനത്താണ്. പശ്ചിമഘട്ട മലനിരകളാണു മണ്ണിടിച്ചിലിന് ഏറെ സാധത്യയുളള പ്രദേശമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിമാലയന്‍ പ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ മണ്ണിടിച്ചില്‍ കുറവാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടിയിരിക്കുന്നത് പശ്ചിമഘട്ട മലനിരകളിലെ ദുരന്തം ജനങ്ങളെ കൂടുതല്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English Summary:

ISRO's Landslide Atlas 2023: Wayanad Ranks 13th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com