ADVERTISEMENT

കോഴിക്കോട്∙ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ. പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നാണു പരിഷത്ത് പറയുന്നത്. ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘുലേഖയ്ക്കു രൂപം നൽകി. 

കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലുൾപ്പെടെ 30% മാർക്ക് നിബന്ധന മൂലം പഠനത്തിൽനിന്നു പുറത്തായതു കൂടുതലും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാണെന്നു കണക്കുകൾ സഹിതം (ജനറൽ–16%, പട്ടികജാതി–45.6%, പട്ടികവർഗം–62.5%, ഒബിസി–27.5%, ഒഇസി–32.4%) ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടി. ഇതു സർക്കാരിനെതിരായ ആഹ്വാനമല്ലെന്നാണ് വിശദീകരണം.

English Summary:

Sasthra Sahithya Parishad to strike against Education Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com