ADVERTISEMENT

മേപ്പാടി∙ ഉരുൾപൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ആശ്വാസം പകരാനായി നടൻ മോഹൻലാൽ. സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ജോലിയുടെ ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകൾ സന്ദർശിക്കുന്നത്. ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാർഗം വയനാട്ടിലെത്തിയ മോഹൻലാൽ, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഉരുൾപൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു.

മുണ്ടക്കൈയിൽ അൽപസമയം വാഹനം നിർത്തി ഉരുൾപൊട്ടൽ നാശംവിതച്ച മേഖലകൾ അദ്ദേഹം കാൽനടയായി സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ട്. ഏതാണ്ട് പത്തു മിനിറ്റോളം അദ്ദേഹം മുണ്ടക്കൈയിൽ ചെലവഴിച്ചു. മുണ്ടക്കൈയിൽനിന്ന് പുഞ്ചിരിമട്ടത്തേക്കാണ് മോഹൻലാൽ പോയത്.

മോഹൻലാൽ വയനാട്ടിലെ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ
മോഹൻലാൽ വയനാട്ടിലെ മേപ്പാടി സൈനിക ക്യാംപിലെത്തിയപ്പോൾ. ചിത്രം: മനോരമ

മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. തന്റെ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

English Summary:

Wayanad Landslide: Mohanlal Reached in Mundakkai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com