ADVERTISEMENT

ന്യൂഡൽഹി∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ലദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം.

ഇന്ത്യയിൽ താൽക്കാലിക അഭയം തേടിയ ഷെയ്ഖ് ഹസീനയ്ക്കും സഹോദരി രഹാനയ്ക്കും ബ്രിട്ടൻ രാഷ്ട്രീയ അഭയം നൽകുമെന്നായിരുന്നു അഭ്യൂഹം. അന്തിമ ധാരണയുണ്ടായ ശേഷം ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നും സൂചനയുണ്ടായിരുന്നു. രഹാനയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്. 

ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിലെത്തിയത്. ഭാവി പരിപാടികൾ ആലോചിക്കാൻ സമയം നൽകുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കി.

അതേസമയം, ചികിത്സയുടെ ഭാഗമായി പാരീസിലുള്ള മുഹമ്മദ് യൂനുസ് വൈകാതെ ബംഗ്ലദേശിലെത്തുമെന്നാണ് സൂചന. സര്‍ക്കാരിനെ യൂനുസ് നയിക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടിരുന്നു.

English Summary:

"No Provision For...": What UK Said On Sheikh Hasina Asylum Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com