ADVERTISEMENT

മല്ലപ്പള്ളി ∙ യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. സിബിഐയിൽ നിന്നാണെന്നു പറ‌ഞ്ഞു കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു.  മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.

മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം.

കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നൽകി.

English Summary:

Online fraud Dr. Geevarghese Mor Coorilos loses 15 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com