70 ഏക്കർ ഭൂമി, 12 ഫ്ലാറ്റുകൾ; ലാലു പ്രസാദിന്റെ സഹായിയുടെ 113 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇ.ഡി
Mail This Article
×
പട്ന ∙ ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ സഹായി അമിത് കട്യാലിന്റെ 113 കോടി രൂപയുടെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള 70 ഏക്കർ ഭൂമി, 12 ഫ്ലാറ്റുകൾ, മുംബൈയിലെ രണ്ടു ഫ്ലാറ്റുകൾ, ഡൽഹിയിലെ കെട്ടിടം, ജോനാപുരിലെ ഫാംഹൗസ്, ബാങ്കുകളിലെ 27 കോടി രൂപയുടെ സ്ഥിരനിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. അമിത് കട്യാലിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ മറവില്‍ ബിനാമി, കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
English Summary:
ED Seizes Rs 113 Crore Assets of Lalu Prasad Yadav's Aide in Money Laundering Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.