ADVERTISEMENT

ന്യൂഡൽഹി∙ നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

അടിയന്തരമായി വാദം കേൾക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏതാനും ഹർജിക്കാരുടെ ആഹ്വാനത്താൽ രണ്ട് ലക്ഷം വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പരീക്ഷയെഴുതുന്ന നിരവധി ഉദ്യോഗാർഥികൾക്ക് ദൂരസ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതെന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്നാണ് ജൂൺ 23-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ നേരത്തെ മാറ്റിവച്ചത്.

English Summary:

Supreme Court Refuses to Postpone NEET PG 2024 Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com