ADVERTISEMENT

തൃശൂർ∙ ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന തൃശൂരിലെ പുലിക്കളി ആഘോഷം ഇത്തവണയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിലാണ് തൃശൂർ കോർപറേഷന്റെ സർവകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി നടത്താറുള്ള കുമ്മാട്ടിയും വേണ്ടെന്നുവച്ചിട്ടുണ്ട്. സെപ്റ്റംബർ 18ന് ആയിരുന്നു പുലിക്കളി നിശ്ചയിച്ചിരുന്നത്. 11 സംഘങ്ങൾ ഇതിനായി റജിസ്റ്റർ ചെയ്തിരുന്നു.

സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ ഉണ്ടാകില്ലെന്ന് ഇന്നലെ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുലിക്കളിയും വേണ്ടെന്നു വച്ചിരിക്കുന്നത്.

ഗോവ രാജ്ഭവനിൽ സ്വാതന്ത്ര്യദിനത്തിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ  വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതായി ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും അറിയിച്ചു. സ്വാതന്ത്ര്യദിനാചരണം ലളിതമായി നടത്തും. ആഘോഷപരിപാടികളുടെ തുക മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഇതിനു പുറമെ ഗവർണറുടെ വ്യക്തിനിഷ്ഠ ഫണ്ടിൽനിന്നുള്ള ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

English Summary:

Thrissur's Pulikali and Kummatti Festivals Canceled Amid Wayanad Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com