ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്എഫ്ഇ മാനേജര്‍മാരെ സ്വാധീനിച്ച്, വിവിധ ബ്രാഞ്ചുകളില്‍ മുടങ്ങിക്കിടക്കുന്ന ചിട്ടികളില്‍  ചേര്‍ത്ത് ഒരു കോടി രൂപ വരെ വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം പൂവച്ചല്‍ ഉറിയകോടി സ്‌നേഹാലയത്തില്‍ അലക്‌സാണ്ടര്‍ ബാലസിനെ (48) ആണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

ആറ്റിങ്ങല്‍ സ്വദേശികളായ നാലു പേരില്‍ നിന്നായി 2022 മുതല്‍ പല കാലത്തായി 12 ലക്ഷത്തോളം രൂപ അലക്‌സാണ്ടര്‍ തട്ടിയെടുത്തെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ എബിസി കണ്‍സ്ട്രക്‌ഷന്‍സ് ആന്‍ഡ് ലോണ്‍ കണ്‍സൽറ്റന്‍സി എന്ന പേരില്‍  മുപ്പതോളം ശാഖകള്‍ നടത്തുന്ന പ്രതി കെഎസ്എഫ്ഇ ഉദ്യോഗസഥരുമായി അടുത്ത ബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്.

English Summary:

KSFE Chit Fund Scam Exposed: Man Arrested for Defrauding Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com