ADVERTISEMENT

ലുധിയാന ∙ മകൾ ഒളിച്ചോടിപ്പോയതിനു പ്രതികാരമായി അച്ഛന്റെ നേതൃത്വത്തിൽ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ യുപിയിലെ ഗൊരഖ്പുരിൽനിന്നുള്ള രവീന്ദർ സിങ്ങിനും രണ്ടുബന്ധുക്കൾക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.

പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്റെ മകൾ ഏപ്രിലിലാണ് പോയത്. രവീന്ദർ ഇവരെ തിരഞ്ഞെത്തിയെങ്കിലും കണ്ടില്ല.

തുടർന്നാണു പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മേയ് ഒന്നിനായിരുന്നു സംഭവം.
 

English Summary:

Man elopes with woman, 4 men rape his sister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com