ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ നിലവിലെ സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ഭരണഘടനാ ശിൽപി അംബേദ്കർ എഴുതിയ സിവിൽ കോഡുകൾ എങ്ങനെ മതപരമാകുമെന്നു കോൺഗ്രസ് നേതാവ് പവൻഖേര ചോദിച്ചു. മതപരമായ സിവിൽ കോഡെന്നു പറഞ്ഞു ഡോ. അംബേദ്കറെ അപമാനിക്കുകയാണെന്നു കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് പറഞ്ഞു. 

അംബേദ്കർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ആർഎസ്എസും ജനസംഘും എതിർത്തിരുന്നുവെന്നും എക്സിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണു പറയാൻ കഴിയുകയെന്നും പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും പവൻഖേരയും പറഞ്ഞു. 

നിലവിലെ സിവിൽ കോഡ് ഭിന്നിപ്പിക്കുന്നതാണെന്നും മതപരമായ വിവേചനം ഇല്ലാതാക്കാൻ മതേതര സിവിൽ കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. ഏകീകൃത സിവിൽ കോ‍ഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്, ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.  രാജ്യത്ത് മതേതര സിവിൽ കോഡ് ഉണ്ടാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം ആണെന്നു വിശ്വസിക്കുന്നു. എങ്കിൽ മാത്രമേ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തിൽനിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

English Summary:

Gross insult to Ambedkar: Congress on PM Modi's 'communal civil code' remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com