ADVERTISEMENT

കൊച്ചി ∙ മത്സ്യലഭ്യത കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിൽ മീന്‍ ലഭിക്കാതാവുകയും ചെയ്തതോടെ തീരമേഖല സംഘർഷഭരിതം. നിരോധിത പെയർ പെലാജിക് വലകൾ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ മീൻ പിടിക്കുന്നതിനാലാണ് മത്സ്യലഭ്യത കുറഞ്ഞത് എന്നാണ് ആരോപണം. ഇത്തരത്തിൽ മീൻ പിടിച്ച ബോട്ടുകളെ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽവച്ച് പിടികൂടിയതും തുടർന്ന് നടത്തിയ ഉപരോധവും സംഘർഷത്തിന്റെ വക്കിലെത്തി. 

പെയർ പെലാജിക് വലകളുപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടിനെ മത്സ്യത്തൊഴിലാകളിൽ തടയുന്ന വിഡിയോ പുറത്തുവന്നിരുന്നു. അത്യന്തം അപകടരമായ സാഹചര്യമാണ് തീരമേഖലയില്‍ നിലനിൽക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ പിടികൂടിയ ബോട്ടിനെ മത്സ്യത്തൊഴിലാളികൾ ഇന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ പെലാജിക്ക് വലകളുമായി ഗോശ്രീ പാലം ഉപരോധിച്ചത് പ്രദേശത്ത് വലിയ ഗതാഗതക്കിനും കാരണമായി. 

കടൽസമ്പത്ത് പൂർണമായി നശിപ്പിക്കുന്ന പെലാജിക് ബോട്ടുകളുടെ മീൻ പിടിത്തം കെഎംഎഫ്ആർ നിയമപ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണെങ്കിലും കൊല്ലം നീണ്ടകര, കൊച്ചി മുനമ്പം, ബേപ്പൂർ എന്നീ പ്രധാനപ്പെട്ട ഹാർബറുകളിൽ നിന്നും നൂറുകണക്കിന് ബോട്ടുകളാണ് പെലാജിക്ക് മീൻ പിടിത്തം എന്നാണ് ആരോപണം. ഇതുമൂലം കേരളത്തിലെ തീരക്കടലിൽ മത്സ്യസമ്പത്ത് ഇല്ലാതാകുകയും മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ ആവുകയും ചെയ്തു. 

ട്രോളിങ് നിരോധനം പിൻവലിച്ചതിനു ശേഷവും കടലിൽ മത്സ്യലഭ്യത കുറഞ്ഞതോടെ കടലിലേക്ക് പോകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരുന്നു. പെലാജിക് വലകൾ ഉപയോഗിച്ച് ബോട്ടുകൾ തീരക്കടലിൽ മീൻ പിടിക്കുന്നതോടെ മത്സ്യസമ്പത്ത് തന്നെ ഇല്ലാതാവുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചെറു മത്സ്യങ്ങൾ കൂട്ടത്തോടെയാണ് ഇത്തരം വലകളിൽ കുടുങ്ങുന്നത്. ചെറുമത്സ്യങ്ങളെ പിടിച്ചുകൊണ്ടു വരുന്നത് ഫിഷറീസ് അധികൃതർ പലപ്പോഴും പിടികൂടുകയും വലിയ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഫിഷറീസ് വകുപ്പിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.

ബോട്ട് പിടികൂടിയതിനു ശേഷം മത്സ്യത്തൊഴിലാളികൾ ഇന്ന് ഗോശ്രീ പാലം ഉപരോധിച്ചിരുന്നു. പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടും തുടരുന്ന സാഹചര്യത്തിൽ മത്സ്യസമ്പത്ത് കുറയുന്നതിനാൽ ഇത് അവസാനിപ്പിക്കാൻ മത്സ്യമേഖലയിലെ തൊഴിലാളികളും ബോട്ടുടമകളും ഏതാനും വർഷങ്ങൾക്ക് മുമ്പ് മുനമ്പം ഭാഗത്ത് തീരുമാനിച്ചിരുന്നു. എന്നാൽ കൊച്ചി  തീരക്കടൽ മേഖലയിൽ പലയിടത്തും ഇപ്പോഴും ഇത് വ്യാപകമാണ് എന്നാണ് ആരോപണം.

English Summary:

Fishermen Intercept Alleged Illegal Fishing Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com