ADVERTISEMENT

തിരുവനന്തപുരം∙ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 6,000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. റോഡ്‌ സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തള്ളി. ടൂറിസ്റ്റ് ബസ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം. 

ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ല്‍ ഒക്ടോബര്‍ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം കൂടി പരിണഗിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെള്ളനിറം തുടരാന്‍ തീരുമാനിച്ചത്.

English Summary:

Kerala Mandates Yellow Color for Driving School Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com