ബിഹാറിലെ പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ മാസ്റ്റർ പ്ലാൻ; സാങ്കേതിക സമിതി രൂപീകരിച്ചു കേന്ദ്ര സർക്കാർ
Mail This Article
×
പട്ന ∙ ബിഹാറിൽ വർഷാവർഷമുണ്ടാകുന്ന പ്രളയങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കേന്ദ്ര സർക്കാർ മാസ്റ്റർ പ്ലാൻ തയാറാക്കും. ഇതിനായി കേന്ദ്ര സർക്കാർ തലത്തിൽ സാങ്കേതിക സമിതി രൂപീകരിച്ചതായി കേന്ദ്രമന്ത്രി ലലൻ സിങ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ധന സഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ബിഹാറിനെ പ്രളയ മുക്തമാക്കുകയെന്നതാണു കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം.
നേപ്പാളിൽ നിന്നുള്ള നദികളിലെ ജലം അനിയന്ത്രിതമായി ബിഹാറിൽ ഗംഗയിലേക്ക് എത്തുന്നതോടെയാണു വടക്കൻ ബിഹാറിൽ രൂക്ഷമായ പ്രളയമുണ്ടാകുന്നത്. നേപ്പാൾ – ബിഹാർ അതിർത്തിയിൽ അണക്കെട്ടുകൾ, നദീസംയോജന പദ്ധതി തുടങ്ങിയവയാകും മാസ്റ്റർ പ്ലാനിലുണ്ടാകുക.
English Summary:
Central Government Steps Up to Find Permanent Solution for Bihar's Flood Crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.