ADVERTISEMENT

ന്യൂഡൽഹി∙ ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ  മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ചംപയ് സോറനും  ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) എംഎൽഎ ലോബിൻ ഹെംബ്രോമും ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ ബിജെപി നേതാക്കളുമായി ഇക്കാര്യത്തിൽ ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ് നിലവിൽ ചംപയ് സോറൻ.

ജെഎംഎമ്മിലെ കൂടുതൽ നേതാക്കൾ ചംപയ്ക്കൊപ്പം ബിജെപിയിൽ ചേരാനും സാധ്യതയുണ്ടെന്നാണ് സൂചന. ജെഎംഎം നേതാക്കൾ ഇതിനകം ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടതായാണ് വിവരം. എന്നാൽ ഇക്കാര്യം രണ്ടു വിഭാഗവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായത്. തുടർന്ന് 5 മാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരിച്ചെത്തിയതോടെ ഹേമന്ത് സോറനുവേണ്ടി ചംപയ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു. ഇതിൽ ചംപയ് അസ്വസ്ഥനായിരുന്നെന്നാണ് വിവരം.

English Summary:

Champai Soren to BJP? Multiple Leaders from JMM Joining BJP Rock Jharkhand Ahead of Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com