ADVERTISEMENT

ന്യൂഡൽഹി∙ ആന്ധ്രാപ്രദേശിന് കൂടുതൽ കേന്ദ്രസഹായം വേണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ചരപ്പുവിനും ഗ്രാമീണ വികസന സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനിക്കുമൊപ്പമാണ് നായിഡു പ്രധാനമന്ത്രിയെ കണ്ടത്.

ആന്ധ്രയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മോദിയെ ധരിപ്പിച്ച നായിഡു, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും ആഭ്യന്തരോത്പാദനം വർധിപ്പിക്കുന്നതിനും കേന്ദ്ര സഹായം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുമായും നായിഡു കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 2019–20നെ അപേക്ഷിച്ച് 2023–24ൽ ആന്ധ്രയുടെ പൊതുകടം ജിഡിപിയുടെ 31 ശതമാനത്തിൽനിന്ന് 33.32 % ആയി വർധിച്ചിട്ടുണ്ട്.

ബജറ്റിൽ ആന്ധ്രയ്ക്ക് 15,000 കോടി രൂപ അനുവദിച്ചതിന് പ്രധാനമന്ത്രിയെ നായിഡു നന്ദിയറിയിച്ചു. എൻഡിഎ സർക്കാരിലെ പ്രമുഖ കക്ഷികളായ ടിഡിപി ഭരിക്കുന്ന ആന്ധ്രയ്ക്കും ജെ‍ഡിയു ഭരിക്കുന്ന ബിഹാറിനും ബജറ്റിൽ പ്രത്യേക പരിഗണന നൽകുകയും മറ്റ് സംസ്ഥാനങ്ങളെ അവഗണിക്കുകയും ചെയ്തെന്ന് പരാതിയുണ്ട്.

English Summary:

Chandrababu Naidu meets PM Modi, seeks more Centre help for Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com