വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി; ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് കാൽവഴുതി വീണ് യുവാവ് മരിച്ചു
Mail This Article
×
കോട്ടയം∙ ഭരണങ്ങാനം മേരിഗിരി ജംഗ്ഷനിലെ സ്വകാര്യ ഫ്ലാറ്റിന്റ ബാൽക്കണിയിൽനിന്നു കാൽവഴുതി താഴെ വീണ് യുവാവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം മുറിയെടുത്ത കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. ഇന്നു വെളുപ്പിനു 12.30ന് ആയിരുന്നു സംഭവം.
വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അഞ്ചംഗ സംഘം. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English Summary:
Kothamangalam Resident Dies in Tragic Balcony Fall at Kottayam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.