മകൻ ഉയർന്ന ജാതിക്കാരിയെ പ്രണയിച്ചു; അമ്മയെ വിവസ്ത്രയാക്കി തട്ടിക്കൊണ്ടു പോയി, മദ്യം നൽകി പീഡിപ്പിച്ചു
Mail This Article
ചെന്നൈ∙ തമിഴ്നാട്ടിലെ ധർമപുരിയിൽ ജാതി വെറിയെ തുടർന്ന് നടുക്കുന്ന ക്രൂരത. ഉയർന്ന ജാതിയിലുള്ള യുവതിയെ മകൻ പ്രണയിച്ചതിന്റെ പ്രതികാരമായി അമ്മയെ അതിക്രൂരമായി പീഡിപ്പിച്ചു. പവിത്രയെന്ന പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ കാമുകനായ സുരേന്ദറുടെ അമ്മയെയാണ് പെൺവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചത്.
സഹപാഠികളായ സുരേന്ദറും പവിത്രയും ഏറെനാളായി പ്രണയത്തിലായിരുന്നു. കുറച്ചു ദിവസം മുൻപ് ഇരുവരെയും കാണാതായി. മകളെ സുരേന്ദർ തട്ടിക്കൊണ്ടുപോയതായി പവിത്രയുടെ കുടുംബം സംശയിച്ചു. പവിത്രയുടെ അച്ഛൻ ഭൂപതി സുരേന്ദറിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി.
പിന്നീട് സുരേന്ദറുടെ 50 വയസ്സുകാരിയായ അമ്മയെ വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി. തുടർന്ന് ബലമായി മദ്യം നൽകിയതിന് ശേഷം ബലാൽസംഗം ചെയ്തതായാണ് പരാതി. രാത്രി മുഴുവൻ കാട്ടിൽ വച്ച് പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തി. യുവാവിന്റെ അച്ഛന്റെ പരാതിയിൽ കേസെടുത്തിട്ടും പ്രതികളെ പിടിച്ചിട്ടില്ല. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്നാണ് ക്രൂരത അരങ്ങേറിയത്.