ADVERTISEMENT

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാരിനൊരു കടമയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് കാണുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ മാന്യമായും ബഹുമാനത്തോടെയും കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘‘നമ്മുടെ മനസ്സാക്ഷി എവിടെ പോയി ? സമൂഹത്തോടുള്ള നമ്മുടെ കടമ എന്താണ് ? സ്വന്തം കുടുംബത്തിലെ സ്ത്രീകളോട് ഏതുവിധത്തിലാണ് നാം പെരുമാറുക ? പിന്നെ, എന്തുകൊണ്ടാണ് കുടുംബത്തിനു പുറത്തുള്ള സ്ത്രീകളോട് വ്യത്യസ്തമായി പെരുമാറുന്നത്.

സമൂഹത്തിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. സ്ത്രീയെയും പുരുഷനെയും വേർതിരിച്ച് കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. സ്ത്രീകളോട് മാന്യമായി പെരുമാറണം. നിയമം സഹായകരമാണെങ്കിലും അതിനെ പൂർണപരിഹാരമായി കാണാനാകില്ല. സർക്കാർ പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, സർക്കാരിന് ഒറ്റയ്ക്ക് ലക്ഷ്യം കൈവരിക്കാനാകില്ല’’ – ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

English Summary:

Government has a responsibility towards the Hema Committee Report says Governor Arif Muhammad Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com