ADVERTISEMENT

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഛത്തർപൂരിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഓട്ടോ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയിൽ വച്ച് അപകടം ഉണ്ടായത്. അപകടത്തിൽ 6 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഒരു വയസുള്ള കുട്ടിയുമുണ്ട്. 

ഓട്ടോയിലുണ്ടായിരുന്നവർ ബാഗേശ്വർ ധാമിലെ ക്ഷേത്ര ദർശനത്തിനായാണ് പോയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓട്ടോയിൽ പതിമൂന്ന് പേർ സഞ്ചരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നിട്ടുണ്ട്. ഇടിച്ച ഓട്ടോ ഉത്തർപ്രേദശ് റജിസ്ട്രേഷനിൽ ഉള്ളതാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവർ യുപി സ്വദേശികളാണെന്നാണ് നിഗമനം

English Summary:

Seven Dead, Including Infant, in Horrific Chhatarpur Road Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com