ADVERTISEMENT

തിരുവനന്തപുരം ∙ മലയാള സിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് നടന്‍ തിലകന്റെ മകള്‍ സോണിയ. മുറിയിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമുഖ നടന്‍ വിളിച്ചു, സന്ദേശങ്ങള്‍ അയച്ചു. നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. അച്ഛനെ പുറത്താക്കിയതില്‍ മോളോടു മാപ്പ് പറയണം എന്നു പറഞ്ഞാണ് വിളിച്ചതെന്നും സോണിയ പറഞ്ഞു.

നടന് മോശം ഉദ്ദേശ്യമായിരുന്നുവെന്ന് പിന്നീട് വന്ന സന്ദേശങ്ങളില്‍നിന്നാണ് ബോധ്യപ്പെട്ടത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. റിപ്പോര്‍ട്ടിലെ ബാക്കി പേജുകള്‍ കൂടി പുറത്തുവിടണം. കോണ്‍ക്ലേവ് നടത്തി ഒത്തുതീര്‍പ്പാക്കാനാണ് നീക്കമെങ്കില്‍ നടക്കില്ല. പൊലീസില്‍ പരാതി നല്‍കിയതുകൊണ്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.

സംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ചു പുറത്തുപറഞ്ഞതിനാണ് അച്ഛൻ‍ ക്രൂശിക്കപ്പെട്ടത്. സംഘടനയില്‍ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്നും അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞതിനാണ് നടപടി എടുത്തത്. അതിലും വലിയ വിഷയങ്ങള്‍ ചെയ്ത ആളുകളെ നിലനിർത്തിയെന്നും സോണിയ ആരോപിച്ചു.

English Summary:

Thilakan's Daughter Speaks Out Against Harassment in Malayalam Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com