ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡിലെ മുൻഗെലിയിൽ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ പറത്തിയ പ്രാവ് നിലത്തുവീണു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.

സ്വാതന്ത്ര്യദിനത്തിൽ പതാകയുയർത്തിയതിനു ശേഷം മുഖ്യാതിഥികൾ പ്രാവിനെ പറത്തുന്ന ചടങ്ങുമുണ്ടായിരുന്നു. ബിജെപി എംഎൽഎ പുന്നലാൽ മോലെ, കലക്ടർ രാഹുൽ ഡിയോ, പൊലീസ് സൂപ്രണ്ട് ഗിരിജ ശങ്കർ ജയ്സ്വാൾ എന്നിവരായിരുന്നു മുഖ്യാതിഥികൾ. എംഎൽഎയും കലക്ടറും പറത്തിയ പ്രാവുകൾ പറന്നുപോയെങ്കിലും പൊലീസ് സൂപ്രണ്ടിന്റെ കൈയിലുണ്ടായിരുന്ന പ്രാവ് നേരെ നിലത്തേക്കാണു വീണത്.

പ്രാവ് നിലത്തുവീണതോടെ പൊലീസ് സൂപ്രണ്ട് സംഘാടകരോട് എന്തു പറ്റിയെന്നു ചോദിക്കുന്നതും മറ്റൊരു പ്രാവിനെക്കൊണ്ടുവന്ന് സൂപ്രണ്ട് പറത്തിവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം പറത്തിയ പ്രാവ് അസുഖം ബാധിച്ചതായിരുന്നു എന്നാണ് റിപ്പോർട്ട്.

പ്രാവ് വീഴുന്നതിന്റെ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ തമാശയായി. അടുത്തിടെ പുറത്തിറങ്ങിയ ‘പഞ്ചായത്ത്’ എന്ന വെബ്സീരീസിൽ എംഎൽഎ പറത്തുന്ന പ്രാവ് താഴെ വീഴുന്ന കോമഡി രംഗവുമായി ചേർത്തായിരുന്നു പ്രചാരണം. തുടർന്ന്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നു പൊലീസ് സൂപ്രണ്ട് ജില്ലാ കലക്ടർക്ക് കത്തെഴുതിയെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അസുഖം ബാധിച്ച പ്രാവിനെ മുഖ്യാതിഥികൾക്ക് നൽകിയ ഉദ്യോഗസ്ഥൻ ജോലിയിൽ വീഴ്ച വരുത്തിയെന്നും പരാജയപ്പെട്ടെന്നും കത്തിൽ പറയുന്നു.

English Summary:

Viral Video: Did This Dove's Failed Flight Spark a Police Investigation?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com