ADVERTISEMENT

കോഴിക്കോട്∙ കോൺഗ്രസ് നേതാവ് ടി.എന്‍.പ്രതാപനെതിരെ കോഴിക്കോട് നഗരത്തില്‍ ഫ്ലക്സ് ബോർഡുകള്‍. ‘ചതിയന്‍ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകന്‍’ എന്നീ വാക്യങ്ങളാണ് ബോർഡുകളിലുള്ളത്. നടക്കാവിൽ ഇന്നലെ വൈകിട്ടാണ് ബോർഡ് സ്ഥാപിച്ചത്. ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിലാണ് ബോർഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് കരുതുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ പ്രതാപനെ മാറ്റിയാണ് കെ.മുരളീധരനെ തൃശൂരിൽ സ്ഥാനാർഥിയാക്കിയത്. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇതോടെയാണ് ടി.എൻ.പ്രതാപനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നത്. തോൽവിക്ക് പിന്നാലെ കെ.മുരളീധരനെ പിന്തുണച്ചുകൊണ്ട് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സുകൾ സ്ഥാപിച്ചിരുന്നു.

English Summary:

Flex boards against T.N. Prathapan in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com