13,000 വിഡിയോയുള്ള ഹാർഡ് ഡിസ്ക്; സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ
Mail This Article
വാഷിങ്ടൻ ∙ സ്ത്രീകളുടെയും കുട്ടികളുടെയും നൂറുകണക്കിന് നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ യുഎസിൽ അറസ്റ്റിൽ. നിരവധി വർഷങ്ങളായി നഗ്ന ദൃശ്യങ്ങൾ പകർത്തുന്ന ഒമൈർ ഐജാസ് എന്ന നാൽപതുകാരനാണ് അറസ്റ്റിലായത്.
ആശുപത്രി, ശുചിമുറി, വസ്ത്രംമാറുന്ന സ്ഥലം എന്നിവിടങ്ങളിൽ ഒളിക്യാമറ സ്ഥാപിച്ചാണു ദൃശ്യങ്ങൾ പകർത്തിയത്. സ്വന്തം വീട്ടിലെ രണ്ടുവയസ്സ് പ്രായമുള്ള കുട്ടികളുടെയും ചിത്രങ്ങൾ ഇയാൾ പകർത്തിയെന്നു പൊലീസ് പറഞ്ഞു. തെളിവുകളുമായി ഭാര്യയാണ് അധികൃതരെ ബന്ധപ്പെട്ടത്. അബോധാവസ്ഥയിലുള്ള അല്ലെങ്കിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ഐജാസ് ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
ഓഗസ്റ്റ് എട്ടിന് സ്വന്തം വീട്ടിൽ വച്ചാണ് അറസ്റ്റിലായത്. കംപ്യൂട്ടറുകളും ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 13,000 വിഡിയോകളുള്ള ഹാർഡ് ഡിസ്കും ഇതിലുണ്ട്. ക്ലൗഡ് സ്റ്റോറേജിൽ വിഡിയോ ശേഖരിച്ചിരുന്നു. 2011ലാണ് ഇയാൾ അമേരിക്കയിലെത്തുന്നത്. നിരവധി വിഡിയോകളുള്ളതിനാൽ ഇരകളെ കണ്ടെത്തുക പ്രയാസമാണെന്ന് പൊലീസ് അറിയിച്ചു.