ദലിത് നേതാവ് ശ്യാം രജക് ആർജെഡിയിൽനിന്നു രാജിവച്ചു; നിതീഷിനൊപ്പം ചേർന്നേക്കും
Mail This Article
×
പട്ന ∙ ബിഹാറിലെ പ്രമുഖ ദലിത് നേതാവും മുൻ മന്ത്രിയുമായ ശ്യാം രജക് ആർജെഡിയിൽനിന്നു രാജിവച്ചു. ആർജെഡി നേതൃത്വം വിശ്വാസ വഞ്ചന കാട്ടിയതിനാലാണു പാർട്ടി വിടുന്നതെന്നു ശ്യാം പറഞ്ഞു. വൈകാതെ ജനതാദളിൽ (യു) ചേരുമെന്നാണു സൂചന. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആർജെഡിയിൽനിന്നു രാജി പ്രഖ്യാപിച്ചത്.
ബിഹാറിൽ കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സീറ്റു നിഷേധിക്കപ്പെട്ടതാണു ശ്യാം രജക് ആർജെഡി വിടാനുള്ള കാരണം. ശ്യാമിന്റെ നിയമസഭാ മണ്ഡലമായിരുന്ന ഫുൽവാരി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐ (എംഎൽ) ലിബറേഷനു വിട്ടു കൊടുത്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്യാം ആവശ്യപ്പെട്ട സമസ്തിപുർ മണ്ഡലം കോൺഗ്രസിനും നൽകി.
English Summary:
Shyam Rajak RJD leader resigned
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.