ADVERTISEMENT

ആലപ്പുഴ∙ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ  കണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. 

കേരളത്തിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ് 30 കിലോഗ്രാമിൽ നിന്ന് 20 കിലോഗ്രാമാക്കി കുറച്ചിരുന്നു. യുഎഇയിൽ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കം ലാഭകേന്ദ്രീകൃതവും അപലപനീയവുമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു.

എയർ ഇന്ത്യ എക്സ്പ്രസ്സിലെ ലഗേജ് അലവൻസ് 30 കിലോഗ്രാമായി നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ടതായും വിഷയത്തിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതായും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

English Summary:

Kodukkunil Suresh Fights for Expats: Seeks Reversal of Air India Baggage Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com