ADVERTISEMENT

ന്യൂഡൽഹി∙ മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിനു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപയുടെ പിഴ ചുമത്തി. ഇതു കൂടാതെ വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാഥൂർ, ട്രെയിനിങ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്കു യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. 

ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 10ന് നടന്ന സംഭവത്തിൽ എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡിജിസിഎ നടപടിയെടുത്തത്.

English Summary:

Air India Slapped with ₹90 Lakh Fine by DGCA for Flying with Unqualified Pilots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com