ADVERTISEMENT

പാലാ∙ സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടന സന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർഥനാശംസകൾ ഇന്ത്യയിലെ അപ്പസ്‌തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ നേരിട്ട് അറിയിച്ചത്. 

അസംബ്ലിയുടെ മാർഗരേഖ സഭയെ ശക്തിപ്പെടുത്താനും നവീകരിക്കാനും സഹായകമായ ആശയങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് എല്ലാ സഭാംഗങ്ങൾക്കും കൃത്യമായ ധാരണകളുണ്ടാകണമെന്നും അവയെ രൂപപ്പെടുത്താനുള്ള വേദിയായി അസംബ്ലി മാറണമെന്നും ആർച്ച്ബിഷപ് ലിയോപോൾദോ ജിറെല്ലി കൂട്ടിച്ചേർത്തു. കൂടുതൽ ഐക്യത്തിന് വഴിതെളിക്കാൻ അസംബ്ലിയിലെ ചർച്ചകൾ കാരണമാകട്ടെയെന്നും ആർച്ച്ബിഷപ് ജിറെല്ലി പ്രത്യാശ പ്രകടിപ്പിച്ചു. 

അപ്പസ്‌തോലിക് ന്യൂൺഷ്യോയുടെ സാന്നിധ്യത്തിലൂടെ മാർപാപ്പാ തന്നെയാണ് അസംബ്ലിയിൽ സന്നിഹിതനായിരിക്കുന്നതെന്ന് ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

കാലഘട്ടത്തിന്റെ ആവശ്യങ്ങളും വെല്ലുവിളികളും തിരിച്ചറിഞ്ഞ് ഒരുമിച്ച് മുന്നേറാനുള്ള ആഹ്വാനമാണ് അസംബ്ലിയെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തിൽ ഓർമിപ്പിച്ചു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് മുന്നേറ്റമുണ്ടാകേണ്ടതെന്നും കർദ്ദിനാൾ അറിയിച്ചു. സൗമ്യമായ കേരളസമൂഹത്തെ വളർത്തിയെടുത്തതിൽ കത്തോലിക്കാസഭയുടെ പങ്കിനെ അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആശംസാപ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിൽ തന്റെ കത്തോലിക്കാവിശ്വാസം എന്നും ഉറക്കെ പറയുന്നതിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്രൈസ്തവരെ വളഞ്ഞിട്ട് അക്രമിക്കുമ്പോൾ കത്തോലിക്കാസഭയ്ക്ക് പ്രബലമായ സാക്ഷ്യം നൽകാനുണ്ടെന്ന് ആശംസാ സന്ദേശത്തിൽ യാക്കോബായ സുറിയാനി സഭ മെട്രോപ്പോലീറ്റൻ ആർച്ച് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭകൾ തമ്മിൽ ഐക്യത്തിന്റെ പാതയിൽ മുന്നേറുന്നത് ശുഭകരവും സുന്ദരവുമാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടി.

English Summary:

Pope Francis Conveys Blessings to Syro-Malabar Church Assembly in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com