ADVERTISEMENT

ഗുവാഹത്തി∙ അസമിലെ ധിങ്ങിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നു പ്രതികളിൽ ഒരാൾ ശനിയാഴ്ച പുലർച്ചെ കുളത്തിൽ ചാടി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ കുളത്തിൽ ചാടി മരിച്ചത്. കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രക്ഷോഭം വ്യാപകമാകുന്ന ഘട്ടത്തിലാണ് മുഖ്യപ്രതിയുടെ മരണം. 

ശനിയാഴ്ച പുലർച്ചെ 3.30ന് കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്കു ചാടിയത്. പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് രണ്ടു മണിക്കൂറിനു ശേഷം പ്രതിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

വ്യാഴാഴ്ചയാണ് അസമിലെ നാഗോൺ ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി രാത്രി 8 മണിയോടെ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ധിങ്ങിൽ വച്ച് മോട്ടോർ സൈക്കിളിലെത്തിയ 3 പേർ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ കുളക്കരയിൽ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ചിലയിടങ്ങളിൽ പ്രതിഷേധം ഏറ്റുമുട്ടലിലേക്കും നീണ്ടു. പെൺകുട്ടിക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ ദിവസം പറഞ്ഞത്.

English Summary:

Assam gang-rape: Prime accused escapes police custody, dies after jumping into pond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com