അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്റ്റിൽ
Mail This Article
×
കൊച്ചി∙ മതനിന്ദ ആരോപിച്ച് പ്രഫ.ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.ഷഫീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. കണ്ണൂർ വിളക്കോട് സ്വദേശിയായ ഷഫീറാണ് സവാദിന് കണ്ണൂർ മട്ടന്നൂരില്‍ ഒളിച്ച് താമസിക്കാൻ സൗകര്യം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. തലശ്ശേരിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
13 വർഷം ഒളിവിലായിരുന്ന എറണാകുളം അശമന്നൂർ സവാദ് മട്ടന്നൂരിൽ വച്ച് കഴിഞ്ഞ മാർച്ചിലാണ് പിടിയിലായത്. 2010ലായിരുന്നു മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ സംഭവം ഉണ്ടായത്.
English Summary:
One Arrested By NIA on New Man College Professor TJ Joseph hand chopping case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.