ADVERTISEMENT

മുംബൈ∙ തന്റെ സുരക്ഷ കൂട്ടിയതിൽ സംശയം പ്രകടിപ്പിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. കഴിഞ്ഞ ദിവസമാണ് പവാറിനു കേന്ദ്ര സർക്കാർ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് 55 സിആർപിഎഫ് ജവാൻമാർ സുരക്ഷയ്ക്കായുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനാണ് കൂടുതൽ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതെന്ന സംശയം പവാർ പങ്കുവച്ചു. എന്തുകൊണ്ടാണ് സുരക്ഷ വർധിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘കേന്ദ്ര ഏജൻസികൾ നിർദേശിച്ചതിനാലാണ് സുരക്ഷ കൂട്ടിയത്. മൂന്നുപേരുടെ സുരക്ഷയാണ് വർധിപ്പിക്കുന്നതെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ, മോഹൻ ഭാഗവത് എന്നിവർക്കും സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു’’ – ശരദ് പവാർ പ്രതികരിച്ചു. വിഐപികളുടെ സുരക്ഷ സെഡ് പ്ലസ്, സെഡ്, വൈ പ്ലസ്, വൈ, എക്സ് കാറ്റഗറിയായാണ് നൽകുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 48ൽ 30 സീറ്റും ജയിച്ചത് എൻസിപി (ശരദ് പവാർ), ശിവസേന (ഉദ്ധവ് താക്കറെ), കോൺഗ്രസ് എന്നിവരടങ്ങിയ മഹാ വികാസ് അഘാഡി സഖ്യമാണ്. ഒക്ടോബർ – നവംബർ മാസങ്ങളിൽ 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം.

English Summary:

Sharad Pawar Questions Timing of Z Plus Security Ahead of Maharashtra Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com