ADVERTISEMENT

ബെംഗളൂരു∙ രേണുക സ്വാമി കൊലക്കേസ് പ്രതിയും കന്നട സൂപ്പർ സ്റ്റാറുമായ ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. ദര്‍ശനെ ബെല്ലാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാര്‍വാഡ്, ശിവമോഗ, ബെലഗാവി, വിജയപുര സെന്‍ട്രല്‍ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉള്‍പ്പടെ 3 പ്രതികള്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരും.

രണ്ട് ഗുണ്ടാ തലവന്മാര്‍ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകളാണ് റജിസ്റ്റർ ചെയ്തത്. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. 

പരപ്പന അഗ്രഹാര ജയിൽ പരിസരം ജനവാസ കേന്ദ്രമായതിനാല്‍ ജയിലില്‍ ജാമറിന്റെ ഫ്രീക്വന്‍സി കൂട്ടാനാവില്ലെന്നും ഇത് പ്രതികള്‍ മുതലെടുക്കുകയാണെന്നും കര്‍ണാട ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശ പ്രകാരം ദര്‍ശനെ ജയില്‍ മാറ്റാനുള്ള നടപടികള്‍ ജയില്‍ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു.

English Summary:

Kannada Actor Darshan to be transferred to Bellary Jail after Photo Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com