ADVERTISEMENT

പാലക്കാട്∙ കെടിഡിസി ചെയർമാൻ പി.കെ. ശശിയ്ക്കെതിരായ സിപിഎമ്മിന്റെ അച്ചടക്ക നടപടിക്ക് അംഗീകാരം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും ശശിയ്ക്ക് നഷ്ടപ്പെടും. ജില്ലാ കമ്മിറ്റി ശശിയ്ക്കെതിരെ എടുത്ത തീരുമാനം ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഇതിനു ശേഷം നടപടി ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽനിന്നും ബ്രാഞ്ചിലേക്കാണ് ശശിയുടെ മാറ്റം.

ശശി കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കുമോ എന്നതാണ് ആകാംക്ഷ. താൻ കെടിഡിസി ചെയർമാൻ പദവി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ശശി നേരത്തേ പറഞ്ഞിരുന്നു. പി.കെ.ശശിയെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ ശേഷം മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഓഗസ്റ്റ് 18നു ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു നടപടി. 

മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ശശിക്കെതിരായ ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളജ് നിയമനത്തിലും ക്രമക്കേടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

English Summary:

CPM approves disciplinary action against PK Sasi; Keen on the post of KDTC chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com