ADVERTISEMENT

തിരുവനന്തപുരം∙ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ തിമിംഗലങ്ങളുടെ പേര് ഇപ്പോഴും ഇരുട്ടിലാണെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. റിപ്പോർട്ടിന്മേൽ നാലര വർഷം സർക്കാർ അടയിരുന്നുവെന്നും ടി.പത്മനാഭൻ പരിഹസിച്ചു.

‘‘ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് പുറത്തുവന്ന റിപ്പോർട്ട്. റിപ്പോർട്ടിലെ കുറേ പേജുകൾ ഇപ്പോഴും ഇരുട്ടിലാണ്. അതിലാണ് ഏറ്റവും വലിയ തിമിംഗലങ്ങളെ കുറിച്ചുള്ള പ്രസ്താവനകള്‍ ഉള്ളത്. പുറത്തുവന്ന ചുരുക്കം ചില കടലാസുകളിൽ നിന്നാണ് കുറേ ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണത്.’’ – ടി.പത്മനാഭൻ തുറന്നടിച്ചു.

English Summary:

Hema Committee Report: T. Padmanabhan Demands Transparency, Exposes Hidden "Whales"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com