ADVERTISEMENT

തിരുവനന്തപുരം∙ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ മുകേഷ് ഇല്ലെന്ന വിചിത്ര വാദവുമായി മന്ത്രി സജി ചെറിയാൻ. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണു മന്ത്രിയുടെ വാദം. ലൈംഗികാതിക്രമ ആരോപണത്തിനു പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണു മന്ത്രിയുടെ വിശദീകരണം. 

മുകേഷിന്റെ രാജിക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ചോദ്യങ്ങളോട് നോ കമന്‍റ്സ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മാധ്യമങ്ങൾ തെറ്റ് ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്ന് പറഞ്ഞ മന്ത്രി ആരെ പറ്റിയും എന്തും പറയാവുന്ന അവസ്ഥയാണെന്നു കുറ്റപ്പെടുത്തി. സമൂഹത്തെ എങ്ങനെ അത് ബാധിക്കുമെന്ന് ആലോചിക്കണം. വിമർശനം സാമൂഹ്യ നന്മക്കാകട്ടെയെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിയമസഭയിൽ സജി ചെറിയാൻ നേരത്തെ നൽകിയ മറുപടിയിൽ  മുകേഷ് ഉൾപ്പെടുന്ന ചലച്ചിത്ര നയരൂപീകരണ സമിതിയുണ്ടാക്കിയെന്നായിരുന്നു അറിയിച്ചത്.

English Summary:

Saji Cherian Clarifies Mukesh's Role on Film Policy Committee Amidst Assault Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com